ചെന്നൈ: ആഡംബര വാച്ചുകളുമായി യാത്രക്കാരൻ പിടിയിൽ. 1.7 കോടി രൂപ വിലവരുന്ന രണ്ട് വാച്ചുകളാണ് കസ്റ്റംസ് പിടികൂടിയത്. ഹോങ്കോംഗിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാച്ചുകൾ.
ഇന്ത്യയിൽ വിൽപനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ് പിടിച്ചെടുത്തത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.