തിരുവനന്തപുരം: ഡിഎ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ. മുഖ്യമന്ത്രിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ ഡിഎ 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയർത്തിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ 7 മാസമായി നാലു ശതമാനം കുടിശ്ശികയാണ് കിട്ടാനുള്ളത്.
മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വർദ്ധിപ്പിച്ച ഡിഎയാണ് ലഭിക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഡിഎ കുടിശ്ശിക ലഭിക്കാത്തത്. സർക്കാർ ജീവനക്കാർക്ക് 21 ശതമാനം ഡിഎ കുടിശ്ശിക കിട്ടാനുണ്ട്.6 ഗഡു കുടിശ്ശികയുള്ളതിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.