വയനാട്: തിരുനെല്ലി ഭാഗത്ത് കർണാടകയിൽ നിന്നെത്തിയ കാട്ടാന നിലയുറപ്പിച്ചിരിക്കുന്നതിനാൽ സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടർ രേണു രാജ്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗര സഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.















