സരസ്വതീദേവിയുടെയും, കാമദേവന്റെയും രതീദേവിയുടെയും പൂജക്കായി വസന്തപഞ്ചമി; വിശദവിവരങ്ങൾ അറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

സരസ്വതീദേവിയുടെയും, കാമദേവന്റെയും രതീദേവിയുടെയും പൂജക്കായി വസന്തപഞ്ചമി; വിശദവിവരങ്ങൾ അറിയാം

ഈ വർഷത്തെ വസന്തപഞ്ചമി 2024 ഫെബ്രുവരി 14 ബുധനാഴ്ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

ലോകമെങ്ങുമുള്ള ഹൈന്ദവർ വിദ്യാരംഭത്തിനും സരസ്വതീപൂജക്കുമായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് വസന്തപഞ്ചമി. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ പഞ്ചമി തിഥിയാണ് ശ്രീ പഞ്ചമിയായും വസന്തപഞ്ചമിയായും ആഘോഷിക്കുന്നത്. ഇത് മാഘ ഗുപ്ത നവരാത്രിയുടെ ഭാഗവുമാണ്. ചിത്ര ശലഭങ്ങളുടെ ഉത്സവമായും ഇത് ആഘോഷിക്കാറുണ്ട്. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ പകുതിയോ ആണ് ഋതു പരിവർത്തനം.

വസന്തപഞ്ചമി ദിവസത്തിലാണ് ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ വിദ്യാരംഭം നടത്തുന്നത്. (കേരളത്തിൽ വിജയദശമി നാളിലാണ് വിദ്യാരംഭം.)പുസ്തകങ്ങളും പേനയും പൂജക്ക് വെക്കുന്നതും ആ ദിവസമാണ്. സംഗീതജ്ഞന്‍മര്‍ സംഗീതഉപകരണങ്ങൾ സരസ്വതിയുടെ കാല്‍ക്കല്‍ വെച്ച് പൂജിക്കുന്നു.

വസന്തപഞ്ചമി കഴിഞ്ഞ് നാൽപ്പത് ദിവസങ്ങൾക്ക് ശേഷം ആരംഭിക്കുന്ന ഹോളിയുടെ ഒരുക്കങ്ങളുടെ തുടക്കവും ഈ ആഘോഷം അറിയിക്കുന്നു. ഭാരതത്തിൽ കടുക് പൂക്കൾ വിരിയുന്നത് വസന്ത പഞ്ചമിക്കാലത്താണ്. പഞ്ചാബിലെ കടുകു പാടങ്ങളിൽ വാസന്തശോഭയോടെ മഞ്ഞപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ കാലത്ത് അവർ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.

വസന്തപഞ്ചമിയുടെ ചരിത്രം
വസന്തപഞ്ചമിയുമായി ബന്ധപ്പെട്ട നിരവധി ഐതീഹ്യങ്ങൾ പ്രചാരത്തിലുണ്ട്. സൃഷ്ടിയുടെ പ്രാരംഭകാലഘട്ടത്തിൽ ബ്രഹ്മാവ് ജീവജാലങ്ങളെയും പ്രത്യേകിച്ച് മനുഷ്യവർഗ്ഗത്തെയും സൃഷ്ടിച്ചു. എന്നാൽ തന്റെ സർഗ്ഗാത്മകതയിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു. എന്തോ ഒന്ന് നഷ്ടപ്പെട്ടതായി ബ്രഹ്മദേവന് അനുഭവപ്പെട്ടു. ചുറ്റും നിശബ്ദത തളംകെട്ടി നിൽക്കുന്നതായിരുന്നു കാരണം.

ഈ പ്രശ്നം പരിഹരിക്കാൻ, ബ്രഹ്മാവ് വിഷ്ണുവിനെ സ്തുതിച്ചു. ബ്രഹ്മാവിന്റെ സ്തുതി കേട്ട്, മഹാവിഷ്ണു ഉടൻ തന്നെ അദ്ദേഹത്തിന്റെ സന്നിധിയിൽ പ്രത്യക്ഷപ്പെട്ടശേഷം ,bആദിശക്തിയായ ദുർഗ്ഗാദേവിയെ സ്മരിച്ചു. ദുർഗ്ഗാദേവി ഉടൻ അവിടെ പ്രത്യക്ഷപ്പെടുകയും,
ബ്രഹ്മാദേവന്റെയും വിഷ്ണുവിന്റെയും വാക്കുകൾ ശ്രവിച്ച ദുർഗ്ഗാദേവിയുടെ ശരീരത്തിൽ നിന്ന് ഒരു കൈയിൽ വീണയും മറുകയ്യിൽ വരമുദ്രയുമുള്ള, മറ്റ് രണ്ട് കൈകളിൽ ഒരു പുസ്തകവും ജപമാലയുമുള്ള നാലു കൈകളുള്ള സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമുയർന്നു വന്നു.

പ്രത്യക്ഷപ്പെട്ട ഉടൻ, ദേവി വീണയുടെ ശ്രുതിമധുരമായ നാദം പുറപ്പെടുവിച്ചു. അതോടെ നാദമുണ്ടായി. ലോകത്തിലെ എല്ലാ ജീവജാലങ്ങൾക്കും സംസാരശേഷി ലഭിച്ചു. ജലപ്രവാഹത്തിനും കൊടുങ്കാറ്റിനും പോലും ശബ്ദം ഉണ്ടായി.എല്ലാ ദേവതകളും വാക്കുകളും സത്തയും നൽകുന്ന ദേവിയെ സംസാരത്തിന്റെ അധിപയായ “സരസ്വതി” എന്ന് വിളിച്ചു.

തന്റെ ശക്തിയിൽ നിന്ന് ജനിച്ച ഈ സരസ്വതിദേവി ബ്രഹ്മദേവന്റെ ഭാര്യയാകും, ലക്ഷ്മി ശ്രീ മഹാവിഷ്ണുവിന്റെ ശക്തിയും പാർവതി മഹാദേവന്റെ ശക്തിയും എങ്ങിനെ ആയിരിക്കുന്നോ അതുപോലെ ഈ സരസ്വതി ദേവി ബ്രഹ്മദേവന്റെ ശക്തി ആയിരിക്കും , എന്ന് ദുർഗ്ഗാ ദേവി അരുളിച്ചെയ്തു. സരസ്വതിയിൽ പ്രസാദിച്ച മഹാവിഷ്ണു , വസന്തപഞ്ചമി നാളിൽ ലോകർ സരസ്വതിയെ ആരാധിക്കുമെന്ന് ഒരു വരം നൽകി.

മഹാകവി കാളിദാസന്റെ ജീവിതവുമായി ബന്ധപ്പെട്ട കഥയുമുണ്ട് വസന്ത പഞ്ചമിക്ക്. ഭാര്യയുടെ വേർപാട് അറിഞ്ഞ് കാളിദാസൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ, സരസ്വതി ദേവി നദിയിൽ നിന്ന് ഉയർന്നുവന്ന് കാളിദാസനോട് അതിൽ കുളിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, ഉൾക്കാഴ്‌ചയുള്ളതും കഴിവുള്ള കവിയായി വളർന്നതുമായ അദ്ദേഹത്തിന്റെ ജീവിതം രൂപാന്തരപ്പെട്ടു. ഇത് വസന്ത പഞ്ചമി നാളിൽ ആയിരുന്നു.

വസന്തപഞ്ചമിക്ക് കാമദേവനെയും രതിയെയും ആരാധിക്കുന്നതിന്റെ പ്രാധാന്യം:

സതീ ദേവിയുടെ മരണശേഷം ശിവൻ യോഗനിദ്രയിൽ പ്രവേശിച്ചു. നാളേറെക്കഴിഞ്ഞിട്ടും ശ്രീ പരമേശ്വരൻ ഉണർന്നു വരാത്തതിനാൽ ദേവകൾ ശിവനെ ധ്യാനത്തിൽ നിന്ന് ഉണർത്താൻ കാമദേവനെ സമീപിച്ചു. കാമൻ തന്റെ കരിമ്പ് വില്ലിൽ നിന്ന് പഞ്ചബാണങ്ങൾ ശിവന് നേരെ എയ്തു. എങ്ങും വസന്തമായി. പൂക്കളുടെ മനം കവരുന്ന ഗന്ധം, തേനീച്ചകൾ, ചിത്ര ശലഭങ്ങൾ. ഋതുവിന്റെ മാറ്റം ശിവനെ അസ്വസ്ഥനാക്കി. കോപാകുലനായ പരമശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി.

തന്റെ ഭർത്താവിന്റെ ജീവന് വേണ്ടി കേണപേക്ഷിച്ച കാമദേവന്റെ ഭാര്യ രതിയുടെ അവസ്ഥ കണ്ട ശിവന്റെ മനമലിഞ്ഞു. വാസന്തപഞ്ചമി ദിനത്തിൽ കാമനെ ഉയിർപ്പിക്കുമെന്ന് ശിവൻ വാഗ്ദാനം ചെയ്തു. പക്ഷെ ശരീരം ഉണ്ടാവില്ല. പിന്നീട് ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണന്റെ പുത്രനായ പ്രദുമ്നനനായി കാമദേവന് ശരീരം ലഭിച്ചതായി ഐതീഹ്യം പറയുന്നു.

വിശ്വാസമനുസരിച്ച്, വസന്തപഞ്ചമി നാളിലാണ് കാമദേവനും രതീദേവിയും സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് വരുന്നത്. അവരുടെ വരവോടെയാണ് ഭൂമിയിൽ വസന്തം എത്തുന്നത്. ഇതോടെ മനുഷ്യ മനസ്സുകളിൽ ഒരു പുത്തൻ ആവേശം ഉണരുന്നു, പ്രകൃതിയും പച്ചപ്പും പൂക്കളും കൊണ്ട് നിറയുന്നു.

വസന്തപഞ്ചമി നാളിൽ, പ്രപഞ്ചത്തിലെ ജീവജാലങ്ങൾക്കിടയിൽ സ്നേഹത്തിന്റെ വികാരം ഉദിക്കുന്നു. ഇത് നിലനിർത്താൻ, വസന്തപഞ്ചമിയിൽ കാമദേവനെയും രതിയെയും ആരാധിക്കുന്നു. കാമദേവന്റെയും പത്നിയുടെയും നൃത്തം മൃഗങ്ങളിലും പക്ഷികളിലും മനുഷ്യരിലും പ്രണയത്തിന്റെയും കാമത്തിന്റെയും വികാരങ്ങളെ ഉണർത്തുന്നുവെന്ന് വിശ്വാസമുണ്ട്. പ്രണയത്തിലും ദാമ്പത്യ ബന്ധത്തിലും മധുരം നിറയുന്നത് കാമദേവന്റെ അനുഗ്രഹം കൊണ്ടാണ്. രതി ദേവിയെ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ആകർഷണത്തിന്റെയും കഴിവിന്റെയും ആഗ്രഹത്തിന്റെയും ദേവതയായി കണക്കാക്കുന്നു.

ദാമ്പത്യ ജീവിതം സന്തോഷകരമാക്കുക എന്നതാണ് ഈ ദിവസം കാമദേവനെയും രതിയെയും ആരാധിക്കുന്നതിന്റെ ഉദ്ദേശ്യം . ഇത് ചെയ്യുന്നത് മൂലം കുടുംബസ്നേഹം, സ്നേഹം, ജീവിതത്തിൽ സന്തോഷം തുടങ്ങിയവ വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

“ഓം കാമദേവായ വിദ്മഹേ,
രതി പ്രിയായൈ ധിമഹി,
തന്നോ അനംഗ പ്രചോദയാത്” എന്നതാണ് കാമദേവ ഗായത്രി. വസന്ത പഞ്ചമി ദിനത്തിൽ കാമദേവ ഗായത്രി 108 തവണ ജപിക്കുന്നത് നല്ലതാണ്.

ഐശ്വര്യത്തിനും അറിവിനുമായി വസന്തപഞ്ചമി വ്രതവും പൂജയും അനുഷ്ടിക്കുന്നത് സാധാരണമാണ്. ഈ ദിവസം സരസ്വതീ ക്ഷേത്ര ദർശനം നടത്തേണ്ടതാണ്. സരസ്വതീ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടണം. “ശ്യാമളാദണ്ഡകം” ചൊല്ലുക.
വിദ്യാർത്ഥികൾ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നത് അറിവ് നേടാനും പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും നല്ലതാണ്. സരസ്വതീ ദേവിക്ക് ഈ ദിവസം മഞ്ഞപ്പൂക്കൾ സമർപ്പിക്കണം.

പഞ്ചമി തിഥി 2024 ഫെബ്രുവരി 13 തിയതി 2:45 pm മുതൽ തുടങ്ങി 14 തിയതി 12:12 pm വരെയാണ്.

Tags: SUBBasanth Panchami
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies