സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സിബിഎസ്ഇയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കുവെച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ഔദ്യോഗിക ലോഗോ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്ന വ്യാജ എക്‌സ് അക്കൗണ്ടുകളുടെ ലിസ്റ്റ് തന്നെ സിബിഎസ്ഇ പുറത്തുവിട്ടു. വ്യാജ ‘എക്‌സ് ഹാൻഡിൽ’ (ട്വിറ്റർ) സംബന്ധിച്ച് ജാഗ്രത പാലിക്കാൻ സിബിഎസ്ഇ ജനങ്ങളോട് ആവശ്യപ്പെട്ടു. പല ഹാൻഡിലുകളും ബോർഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
വ്യാജ അക്കൗണ്ടുകൾ ഇവയാണ്:
@CBSENEWSINDIA
@CBSE_Results
@cbseexamresults
@CBSE_HQ
@CbscExam
@CBSEExams
@cbsezone
@onlinecbse
@cbseboard
@CBSEWorld
@cbselibrary
@cbse_guide
@cbse_news
@getcbseresults
@CBSENewsAlert
@cbse2017ഫലം
@CbseUgcNET
@cbse_result
@കെവിദാലയ
@CBSE അപ്‌ഡേറ്റുകൾ
@cbseportal
@പരീക്ഷഗുരു
@cbse_updates
@cbsecancelexams
@cbse_nic_in
@CBSEINDIA
@ctetcbse
സിബിഎസ്ഇയുടെ ഔദ്യോഗിക അക്കൗണ്ട് ഇതാണ്:
Announcement pic.twitter.com/CekIhetyHM
— CBSE HQ (@cbseindia29) February 12, 2024
സിബിഎസ്ഇയുടെ ഔദ്യോഗിക അക്കൗണ്ടിന്റെ കവർ ഫോട്ടോയിൽ സിബിഎസ്ഇ ഹെഡ്ക്വാർട്ടേഴ്‌സിന്റെ ചിത്രമാണുള്ളത്. ഏകദേശം 8 ലക്ഷം പേരാണ് ഇത് പിന്തുടരുന്നത്. 2018 ഫെബ്രുവരി മാസത്തിലാണ് CBSE ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആരംഭിച്ചത്.















