ജക്കാര്‍ത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോളർക്ക് മൈതാനത്ത് ദാരുണാന്ത്യം. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പടിഞ്ഞാറന്‍ ജാവയിലെ സില്‍വാങ്കി സ്റ്റേഡിയത്തില്‍ ബാണ്ടുങ്ക് എഫ് സിയും സുബാങ് എഫ് സിയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് ദാരുണ സംഭവം. 35-കാരനായ കളിക്കാരനാണ് മരിച്ചത്. പ്രതിരോധ നിര താരത്തിന്റെ ദേഹത്ത് വമ്പൻ ഇടിമിന്നലാണ് ഏറ്റത്. മൈതാനത്ത് പിടഞ്ഞു വീണ ഇയാളെ സഹതാരങ്ങളും ഓഫീഷ്യൽസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിക്കുകയായിരുന്നു.
മൈതാനത്ത് വച്ച് ഇയാൾ ശ്വാസമെടുത്തിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ പറഞ്ഞു. ഇടിമിന്നലേൽക്കുന്നതിന്റെയും കളിക്കാരൻ പിടഞ്ഞു വീഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ പത്തിനായിരുന്നു സംഭവമെന്നാണ് വിവരം.
ഇന്തോനേഷ്യൽ അടുത്തിടെ രണ്ടാമത്തെ സംഭവമാണിത്. അണ്ടർ 13 മത്സരത്തിനിടെയും ഒരു താരത്തിന് മിന്നലേറ്റിരുന്നു. ഇയാൾക്ക് ഹൃദയാഘാതമുണ്ടായെങ്കിലും സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.കഴിഞ്ഞ വര്‍ഷം ബ്രസീലിലും 21കാരനായ ഫുട്ബോള്‍ താരം മത്സരത്തിനിടെ ഇടിമിന്നേലേറ്റ് മരിച്ചിരുന്നു. കോംഗോയിൽ 25 വർഷം മുൻപ് ഒരു ടീം തന്നെ ഇടിമിന്നലേറ്റ് കൊല്ലപ്പെട്ടിരുന്നു.
lightning struck a man during a football match in Indonesia 🇮🇩https://t.co/JnRUJSukl1
— Kobbie Mainoo Fans (@KobbeMainoo) February 11, 2024
“>















