‘ലെജൻഡ് ഓഫ് സുഹേൽദേവിന്റെ’ കഥ പറയുന്ന പാൻ ഇന്ത്യ സിനിമയുമായി രാം ചരൺ . അമിഷ് ത്രിപാഠിയുടെ പുസ്തകത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലിയാണ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുക്കുന്നത്.
ചിത്രത്തിൽ സുഹേൽദേവ് എന്ന കഥാപാത്രത്തെയാണ് രാംചരൺ അവതരിപ്പിക്കുന്നതെന്നാണ് സൂചന. മഹമൂദ് ഗസ്‌നവി ശിവന്റെ വിഗ്രഹം തകർത്ത് സോമനാഥ ക്ഷേത്രം കൊള്ളയടിക്കുന്ന സമയമാണ് ചിത്രത്തിൽ കാണിക്കുക . ശ്രാവസ്തി രാജകുമാരൻ ക്ഷേത്രം സംരക്ഷിക്കാൻ പോകുന്നു. എന്നാൽ ക്ഷേത്രം സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ അവർക്ക് ജീവൻ നഷ്ടപ്പെടുന്നു.
രാജകുമാരന്റെ ഇളയ സഹോദരൻ സുഹേൽദേവ് ഇതിന് പ്രതികാരം ചെയ്യുമെന്ന് സുഹേൽദേവ് വാക്ക് നൽകിയിരുന്നു. 1034-ൽ ബഹ്റൈച്ചിൽ ഒരു യുദ്ധം നടക്കുകയും സുഹേൽദേവ് ഗസ്നവി സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതാണ് കഥയുടെ ഇതിവൃത്തമായി പറയുന്നത്.