മുംബൈ: ഭർത്താവിനൊപ്പമുള്ള വീഡിയോയ്‌ക്ക് മോശം ബോഡി ഷെയിമിങ് കമന്റിട്ട ആരാധകനെ എയറിലാക്കി ടെലിവിഷന്‍ അവതാരകയും ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍.ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ട ഒരു സലൂണിൽ നിന്നുള്ള വീഡിയോക്കാണ് ആരാധകന്റെ മോശം കമന്റ്. ഹെയർ സ്പാ ചെയ്യുന്ന വീഡിയോയാണ് ഇരുവരും പങ്കിട്ടിരുന്നത്.
കാണാന്‍ തടിച്ചിയായിരിക്കുന്നു എന്നായിരുന്നു ആരാധകന്‍റെ കമന്‍റ്. ‘സ്കൂളിലെ സയന്‍സ് ടെക്സ്റ്റ് ബുക്ക് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന് തോന്നുന്നു. സ്ത്രീകളുടെ ശരീരത്തെ കുറിച്ചാണ് നിങ്ങള്‍ ഈ കമന്‍റ് പറയുന്നത്. കടക്ക് പുറത്ത്’ ഇത്രയുമായിരുന്നു സഞ്ജനയുടെ വാക്കുകള്‍.
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റായ സഞ്ജന സ്റ്റാര്‍ സ്പോര്‍ട്സിലെ അവതാരകയായിരുന്നു.
റിയാലിറ്റി ടിവി ഷോയായ എംടിവി സ്‌പ്ലിറ്റ്‌വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിനുള്ള ഒരുക്കത്തിലാണ് ജസ്പ്രീത് ബുമ്ര. വിശാഖ പട്ടണത്ത് ഒൻപത് വിക്കറ്റ് വീഴ്‌ത്തി മികച്ച ഫോമിലാണ് താരം.
View this post on Instagram
“>
View this post on Instagram