പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി ജി ശശികുമാരവർമ്മ അന്തരിച്ചു. ജനം ടിവി നയിച്ച ശബരിമല ആചാര അനുഷ്ഠാന സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ പി.ജി ശശികുമാരവർമ്മ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.
ശബരിമല പ്രക്ഷോഭകാലത്ത് വിശ്വസികൾക്കൊപ്പം അടിയുറച്ചു നിന്ന വ്യക്തിയാണ് പി.ജി ശശികുമാരവർമ്മ. സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. 72 വയസായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.















