മലയാളികൾ ശ്വാസമടക്കി പിടിച്ചിരുന്ന് ആസ്വദിച്ച വെബ്‌സീരീസാണ് ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’. മലയാളികളുടെ പ്രിയ അഭിനേതാക്കളായ അജു വർഗീസിന്റെയും ലാലിന്റെയും പ്രകടനങ്ങൾ പ്രേക്ഷകരുടെയിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ കേരളക്കരയെ വീണ്ടും ഞെട്ടിക്കാൻ എത്തുകയാണ് കേരള ക്രൈം ഫയൽസ് ടീം. വെബ്സീരിസിന്റെ രണ്ടാം ഭാഗം വരികയാണ്. അജു വർഗീസാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയ അതി മനോഹര സസ്‌പെൻസ് വെബ്‌സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കാനും ഓരോ സീൻ കാണുമ്പോഴും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും സീരിസിന് സാധിച്ചു. അഹമ്മദ് കബീറ്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
ലാലും അജു വർഗീസും ഒന്നിച്ചിട്ടുള്ള മാസ്മരിക പ്രകടനമായിരുന്ന ആദ്യ ഭാഗങ്ങളിൽ പ്രേക്ഷകർ കണ്ടത്. കൊച്ചിയിലെ ഒരു പഴയ ലോഡ്ജിൽ നടക്കുന്ന സെക്സ് വർക്കറുടെ കൊലപാതകവും തുടർന്ന് നടന്ന പോലീസ് അന്വേഷണവുമായിരുന്നു സീരിസിന്റെ പ്രമേയം. ആറ് എപ്പിസോഡുകളും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്.
View this post on Instagram















