ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാഗമാകുന്നതിനായി നിൽക്കാതെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിക്ക് പിന്തുണ നൽകുമെന്നും ഭൂട്ടോ സർദാരി വ്യക്തമാക്കി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ഉന്നതാധികരികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ
വാർത്താസമ്മേളനത്തിലായിരുന്നു ബിലാവൽ ഭൂട്ടോ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നാൽ, തന്റെ പിതാവ് പ്രസിഡന്റ് ആകുന്നതാണ് ഏറ്റവും അനുയോജ്യനെന്നും ബിലാവൽ ഭൂട്ടോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിൽ നിന്നും രക്ഷപ്പെടണണെങ്കിൽ പിതാവ് ആസിഫ് അലിയെ പ്രസിഡന്റാക്കണം. 68 കാരനായ പിപിപി അദ്ധ്യക്ഷൻ ആസിഫ് അലി സർദാരി 2008 മുതൽ 2013 വരെ പാകിസ്താൻ പ്രസിഡൻ്റായിരുന്നു
‘പാകിസ്താൻ പ്രധാനമന്ത്രി ആകുന്നതിനായി ഞാൻ മത്സരിക്കുന്നില്ല. രാജ്യത്തിന്റെ രാഷ്‌ട്രീയ സ്ഥിരത ഉറപ്പിക്കുന്നതിനായി നവാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പിന്തുണയ്‌ക്കും. രാജ്യത്ത് രാഷ്‌ട്രീയ അരാജകത്വം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അങ്ങനെ ചെയ്യില്ല. രാജ്യത്ത് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പ്രതിസന്ധികൾക്ക് അറുതി വരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സർക്കാർ രൂപീകരണത്തിനും രാഷ്‌ട്രീയ സ്ഥിരതയ്‌ക്കും മറ്റ് രാഷ്‌ട്രീയ പാർട്ടികളുമായി ആശയ വിനിമയം നടത്തുന്നതിന് പിപിപി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.’
രാജ്യം വലിയോരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ എന്റെ പിതാവ് പ്രസിഡന്റ് ആകുന്നതാണ് ഏറ്റവും അനുയോജ്യം. ഈ തീ അണയ്‌ക്കാൻ ആർക്കെങ്കിലും കഴിയുന്നെങ്കിൽ എന്റെ പിതാവിന് മാത്രമാകും. രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിൽ നിന്നും രക്ഷപ്പെണണെങ്കിൽ പിതാവ് ആസിഫ് അലിയെ പ്രസിഡന്റാക്കണം.’ – ബിലാവൽ ഭൂട്ടോ പറഞ്ഞു.
ബിലാവൽ ഭൂട്ടോ സർദാരി പിന്മാറിയതോടെ നവാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിൽ നാലാം തവണയാകും നവാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത്. വ്യക്തിയാകും നവാസ് ഷെരീഫ്. പാകിസ്താൻ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാരുണ്ടാക്കാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലീം ലീഗ് (പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫ് നീക്കം തുടങ്ങിയിരുന്നു.
വോട്ടെണ്ണൽ അവസാനിച്ചെങ്കിലും എത്ര സീറ്റുകളാണ് ഓരോ പാർട്ടിയും നേടിയത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. ഇമ്രാന്റെ പിടിഐയെ പിന്തുണച്ച് മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പാർട്ടികൾ നേടിയ സീറ്റുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടില്ല.















