വാരാണാസി: കോടതി അനുമതി ലഭിച്ചതിന് ശേഷം ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസമായിരുന്നു യോഗി ജ്ഞാൻവാപിയിൽ ദർശനം നടത്തിയത്. ജ്ഞാൻവാപിയിൽ ദർശനം നടത്തിയതിന് ശേഷം അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
ഈ മാസം ആദ്യമാണ് കോടതി വിധി പ്രകാരം ജ്ഞാൻവാപി ക്ഷേത്രത്തിൽ പൂജകൾ നടത്താനുള്ള അനുമതി ലഭിച്ചത്. ഇതിന് പിന്നാലെ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. താൽഗൃഹ എന്ന പേരിലാണ് ഈ നിലവറ ഇപ്പോൾ അറിയപ്പെടുന്നത്. കാശിയിൽ ദർശനം നടത്താൻ എത്തുന്ന വിദേശികളും ജ്ഞാൻ വാപിയിൽ എത്തുന്നുണ്ട്. വാരാണസിയിലെ രാംനഗറിൽ സ്ഥിതി ചെയ്യുന്ന വ്യവസായ മേഖലയിലെ വ്യാപാരി സംഘടന 1.25 കിലോഗ്രാം വെള്ളി സിംഹാസനമാണ് ജ്ഞാൻവാപി മഹാദേവന് സമർപ്പിച്ചത്.