ചെന്നൈ: രാജ്യത്തിന്റെ അഭിമാനമായ ഐഐടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ സംഭാവനയായി നൽകുന്നത് ശതകോടികൾ. ഐഐടികളിൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ബൊംബെ, കാൺപൂർ, മദ്രാസ്, ഡൽഹി എന്നിവയ്‌ക്ക് 1700 കോടിയിലധികം രൂപ പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ചുവെന്നാണ് കണക്ക്. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനി 2023 ജൂണിൽ ബൊംബെ ഐഐടിക്ക് 315 നൽകിയിരുന്നു. രാജ്യത്ത് ഐഐടികൾക്ക് ഒറ്റത്തവണ ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്.
ഡൽഹി ഐഐടിക്ക് ലഭിച്ച സംഭാവന രണ്ട് വർഷം കൊണ്ട് 350 കോടി രുപയാണ്. ബൊംബെയ്‌ക്ക് 400 കോടി, കാൺപൂർ 350 കോടി, മദ്രാസ് 300 കോടി എന്നിങ്ങനെയാണ് ലഭിച്ച തുകകൾ. ഐഐടി മദ്രാസിൽ പൂർവ്വ വിദ്യാർത്ഥിയായ സുനിൽ വദ്‌വാനി 110 കോടി നൽകി. സ്‌കൂൾ ഓഫ് ഡാറ്റ സയൻസ് ആരംഭിക്കാനാണ് ധനസഹായം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ബൊംബെ ഐഐടിയിൽ 1998 ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് 57 കോടി രൂപ കൈമാറിയിരുന്നു.
രാജ്യത്തെ ഐഐടിയിൽ നിന്ന് പഠിച്ചറിങ്ങുന്നവർക്ക് കോടിക്കണക്കിന് രൂപയുടെ പാക്കേജാണ് ബഹുരാഷ്‌ട്ര കമ്പനികൾ നൽകുന്നത്. മിക്ക ആഗോള ടെക് ഭീമൻമാരുടെ തലപത്തുള്ളതും ഐഐടിൻസാണ്.