അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ശിൽപ്പ ഷെട്ടി എഴുതിയ കത്ത് വൈറലാകുന്നു. നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് കൊണ്ട് എഴുതിയ കത്ത് മഹാരാഷ്‌ട്ര ബിജെപി കഴിഞ്ഞ ദിവസം എക്സ് ഹാൻഡിൽ പങ്കുവെച്ചു.
”ചിലർ ചരിതം വായിക്കും, ചിലർ ചരിത്രത്തിൽ നിന്ന് പഠിക്കും. എന്നാൽ അങ്ങയെ പോലുള്ള ആളുകൾ ചരിത്രം പുനർനിർമിക്കും. രാമജന്മഭൂമിയുടെ 500 വർഷത്തെ ചരിത്രമാണ് താങ്കൾ തിരുത്തിയെഴുതിയത്. ഹൃദയം നിറഞ്ഞ നന്ദി. ഈ മഹത്തായ നേട്ടം കൈവരിച്ചതിന് നിങ്ങളുടെ പേര് ഭഗവാൻ ശ്രീരാമനുമായി എക്കാലവും ബന്ധപ്പെട്ടിരിക്കും” ശിൽപ്പ ഹിന്ദിയിൽ എഴുതി.
सुप्रसिध्द अभिनेत्री @TheShilpaShetty जी यांनी नुकताच पंतप्रधान नरेंद्र मोदीजींना पत्र लिहून त्यांचे आभार मानले.
५ शतकांपासून श्रीरामांना वनवास घडत होता. अखेर तो वनवास संपला. तेही मोदीजींच्या प्रयत्नांमुळे.. यासाठीच शिल्पाजींनी पंतप्रधानांचे आभार मानले आहेत.… pic.twitter.com/LTqpjGolLK— भाजपा महाराष्ट्र (@BJP4Maharashtra) February 12, 2024
ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. നിരവധി ബോളിവുഡ് താരങ്ങളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, റൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, അനുപം ഖേർ, കങ്കണ റണൗത്ത് തുടങ്ങി നിരവധി പേർ ചടങ്ങിന് എത്തിയിരുന്നു.















