കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ്’, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ്’ തുടങ്ങി ഗ്യാസ് പ്രശ്‌നത്തിന് പറയാൻ പലവിധ കാരണങ്ങളാണ്. ഗ്യാസിന്റെ പ്രശ്‌നം കാരണം സ്ഥിരം ബുദ്ധിമുട്ടുന്നവരും നമുക്കിടയിലുണ്ട്. ഭക്ഷണത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നാൽ ഒരു പരിധിവരെ ഗ്യാസിനെ തുരത്താം…
കാപ്പി/ ചായ / പാൽ
കാപ്പിയും ചായയും അമിതമായി കുടിക്കുമ്പോൾ, അസിഡിറ്റി ഉണ്ടാകാം. ഇത് ഗ്യാസിന് വഴിയൊരുക്കും. പാലിൽ ലാക്ടോസിന്റെ അളവ് കൂടുതലായതിനാൽ ആമാശയത്തിലെ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. ഇവയുടെ ഉപയോഗം കുറയ്‌ക്കുന്നതോ ഹെർബൽ ടീ ഉപയോഗിക്കുന്നതോ നല്ലതാണ്.
കോളിഫ്‌ളവർ, കാബേജ്
കോളിഫ്‌ലവർ, കാബേജ് തുടങ്ങിയവയിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത്് ദഹന പ്രശ്‌നത്തിന് കാരണമാകുന്നു. ചീര പോലുള്ള ഇലവർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് പ്രശ്‌നത്തിന് ഒരുപരിധി വരെ പരിഹാരം കാണാൻ സഹായിക്കും.
ആപ്പിളും പിയറും
ഇവയിൽ ഫ്രക്ടോസും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറിളക്കത്തിനും ഗ്യാസിനും കാരണമാകും. ഫ്രക്ടോസിന്റെ അളവ് കുറവുള്ള തള്ളിമത്തൻ പോലുള്ള പഴങ്ങൾ ഉപയോഗിക്കുന്നത് ഗ്യാസ് ഇല്ലാതാക്കാൻ കാരണമാകും.
കുക്കുമ്പർ, ഉള്ളി
ഉയർന്ന നാരുകളുള്ള കുക്കുമ്പർ, ഉള്ളി പോലുള്ളവ ഗ്യാസ് ഉണ്ടാക്കുന്നു. ആവിയിൽ വേവിച്ച കാരറ്റ്, കുരുമുളക് പോലുള്ള വേവിച്ച പച്ചക്കറികൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
ചോളം
ചോളം ഭക്ഷിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് കാരണം സെല്ലുലോസാണ്. പകരം ക്വിനോവ അല്ലെങ്കിൽ അരി പോലുള്ള ധാന്യങ്ങൾ ഉപയോഗിക്കുന്നത് ഗ്യാസ് കുറയ്‌ക്കാൻ കാരണമാകും.















