തിരുവനന്തപുരം: പ്രണയദിനത്തിൽ എഴുപത്തഞ്ച് എഴുത്തുകാരുടെ പ്രണയകവിതകൾ ഉൾപ്പെടുത്തിയ ആന്തോളജി പുസ്തകമായ ‘പ്രണയം തൊടുന്ന നക്ഷത്രങ്ങൾ’ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ എഡിറ്ററും എഴുത്തുകാരും ചേർന്ന് പ്രണയപുസ്തകം പ്രകാശനം ചെയ്തത് വേറിട്ട അനുഭവമായി.
റൊമാൻസൺ പബ്ലിഷിംഗ് ഹൗസ് സി.ഇ.ഒ ജോസ് മാത്യു റോമൻ അദ്ധ്യക്ഷം വഹിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദൈവമാകാൻ മോഹിച്ചവരുടെ പ്രാർത്ഥനയാണു പ്രണയമെന്ന് പത്മകുമാർ പറഞ്ഞു. ജിജി ഹസൻ, ഡോ. അരുൺകുമാർ, രാജ് നീല തുടങ്ങിയവർ ചൊല്ലരങ്ങിൽ പങ്കെടുത്തു. നീതു, സരോജിനി, ഡി. ഹർഷകുമാർ, ബിന്ദുരാജീവ്, അജിത്, ഹരികുമാർ ഇളയിടത്ത് തുടങ്ങിയവർ സംസാരിച്ചു.















