ദോഹ: രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്നലെ രാത്രിയാണ് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെട്ടത്. ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.
‘ ദോഹയിൽ ഹൃദ്യമായ സ്വാഗതം! ഇന്ത്യൻ പ്രവാസികൾക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ഖത്തറിലെ ഇന്ത്യക്കാരുമായുളള കൂടിക്കാഴ്ചയുടെയും ആശംസയുടെയും ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.
ദോഹയിൽ പ്രധാനമന്ത്രിയുടെ ചില ചിത്രങ്ങൾ
2016 ജൂണിനുശേഷം നരേന്ദ്രമോദിയുടെ ഖത്തറിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണ് 2024 ലെ യാത്ര.
പ്രധാനമന്ത്രിയെ ഖത്തർ വിദേശകാര്യ സഹമന്ത്രി സോൾട്ടാൻ ബിൻ സാദ് അൽ മുറൈഖി സ്വീകരിച്ചു.
‘ദോഹയിൽ വിമാനമിറങ്ങി, ഇന്ത്യ-ഖത്തർ സൗഹൃദം കൂടുതൽ ദൃഢമാക്കുന്ന സന്ദർശനത്തിനായി കാത്തിരിക്കുകയാണ്,’ പ്രധാനമന്ത്രി എക്സിൽ പറഞ്ഞു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായി ബുധനാഴ്ച പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, ആദരസൂചകമായി സംഘടിപ്പിച്ച വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും തമ്മിലുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് ചർച്ച യായി- ജയ്സ്വാൾ പറഞ്ഞു.