ദിലീപിന്റെ 149-ാമത് ചിത്രമായ പവി കെയര്‍ ടേക്കറിന്റെ ടീസർ റിലീസ് ചെയ്തു. സ്ഥിരം ദിലീപ് ചിത്രങ്ങളെ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം തന്നെയാകും പവി കെയര്‍ ടേക്കറും എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന.
നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രാജേഷ് രാഘവനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് “പവി കെയർ ടേക്കർ”. കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ ദീപു ജോസഫാണ്. പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്ത്.















