തിരുവനന്തപുരം∙ കടമെടുപ്പിൽ സംസ്ഥന സർക്കാരിന്റെ വാദങ്ങൾ പൊളിച്ചടുക്കി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) സിഎജി റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കിഫ്ബി കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ നിരാകരിക്കുന്ന റിപ്പോർട്ടിൽ കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാദ്ധ്യത കൂട്ടുന്നുവെന്നും അടിവരയിടുന്നു.
കിഫ്ബി വായ്പ സര്‍ക്കാരിന്റെ ബാദ്ധ്യത അല്ലെന്ന വാദവും തള്ളി. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ പരാമര്‍ശമുള്ളത്.സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണ്. റവന്യൂ വരുമാനം 19.49 ശതമാനം കൂടിയെങ്കിലും റവന്യൂ ചെലവ് ഇരട്ടിയായി. റവന്യൂ വരുമാനത്തിന്‍റെ 19.98 ശതമാനം പലിശ അടയ്‌ക്കാൻ മാത്രമാണ് വിനിയോഗിക്കുന്നത്. ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകളുണ്ട്. വിപണി വില ഈടാക്കാതെ അനർഹർക്ക് ഭൂമി പതിച്ചു നൽകി.ഈ ഭൂമി വാണിജ്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിച്ചിട്ടും സർക്കാർ ഇടപെട്ടില്ല.
തലസ്ഥാനത്തെ രണ്ട് ക്ലബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയതിലൂടെ 29 കോടി രൂപ നഷ്ടമുണ്ടാക്കി.ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്‌ബി കടം തീർക്കുന്നു.ബജറ്റിന് പുറത്തെ കടം വാങ്ങൽ വെളിപ്പെടുത്താതെ സർക്കാർ ഉത്തരവാദിത്തങ്ങളിൽ വെള്ളം ചേർത്തു. പാട്ടത്തുക നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.