തിരുവനന്തപുരം: വർക്കല പനയറയിൽ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന്റെ കണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കാണിക്കവഞ്ചിയിലുണ്ടായിരുന്ന 15, 000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരാളാണോ ഒന്നിൽ കൂടുതൽ ആളുകൾക്ക് മോഷണത്തിൽ പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
അടുത്തിടെ, ക്ഷേത്രങ്ങളിൽ അതിക്രമിച്ച് കയറി അക്രമികൾ മോഷണം നടത്തുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പത്തനംതിട്ടയിലെ അടൂർ ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ശ്രീകോവിലിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്ക വഞ്ചികൾ കുത്തിത്തുറന്നാണ് മോഷ്ടാവ് പണം കവർന്നത്.