കോഴിക്കോട് : ജ്ഞാൻവാപി പള്ളിയെക്കുറിച്ച് വരുന്ന വാർത്തകളെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്ന് ജ്ഞാൻവാപി ഇമാം അബ്ദുൾ ബത്തീൻ നൊമാനി .
കോഴിക്കോട് ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു നൊമാനി . വാരണാസിയുടെ ചരിത്രത്തിൽ ഒരിടത്തും മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് പരാമർശമില്ല .
പള്ളിക്ക് സമീപമുള്ള സ്ഥലമാണ് പൂജ നടത്തിയതെന്ന് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും നൊമാനി പറഞ്ഞു . കീഴടങ്ങാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് സമ്മേളനം നൽകുന്നതെന്നാണ് ജമാഅത്തെ ഇസ്ലാമി ദേശീയ അമീർ സയ്യിദ് സാദത്തുള്ള ഹുസൈനി പറഞ്ഞത്.















