വയനാട്: വയനാട് ജില്ലയിൽ റിസോർട്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. വനമേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. രാത്രികളിൽ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ഡിജെ പാർട്ടികളിലുണ്ടാകുന്ന ഒച്ചയും ബഹളവും വന്യമൃഗങ്ങളെ അസ്വസ്ഥരാക്കുകയും ആകർഷിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാത്രി വൈകിയുള്ള ഡിജെ പാർട്ടികൾ നിർത്തലാക്കാൻ തീരുമാനിച്ചത്.
റിസോർട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിച്ച് ഡിജെ പാർട്ടികൾ നടത്തുന്ന റിസോർട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു റിസോർട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.