ബറേലി : ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനെയും , മുസ്ലീം മതത്തെയും ഉപേക്ഷിച്ച് യുവതി .ബുലന്ദ്ഷഹർ സ്വദേശി ഷഹാനയാണ് തന്റെ രണ്ട് ആൺമക്കളോടൊപ്പം, സനാതന ധർമ്മം സ്വീകരിച്ചത് . ഒപ്പം സുഹൃത്തായ ബറേലിയിലെ പ്രകാശ് ഗാംഗ്വാറിനെ വിവാഹം കഴിക്കുകയും ചെയ്തു.
പർവേസ് ആലമുമായാണ് ഷഹാനയുടെ വിവാഹം മുൻപ് നടന്നത് . വിവാഹത്തിന് ശേഷം ഭർതൃവീട്ടിൽ വെച്ച് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. ഭർത്താവ് ജോലിയോ ബിസിനസോ ഒന്നും ചെയ്തിരുന്നില്ല. ഷഹാന ഗാസിയാബാദിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്നു. എന്നിട്ടും സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചില്ല. അർഹാൻ, സാദ് എന്നീ രണ്ട് ആൺമക്കൾ ജനിച്ചിട്ടും ഭാര്യയെ ഉപദ്രവിക്കുന്നത് പർവേസ് നിർത്തിയില്ല. ഇസ്ലാമിക നിയമപ്രകാരം ജീവിക്കണമെന്ന് പറഞ്ഞായിരുന്നു ഉപദ്രവം.
നിരന്തര പീഡനത്തിനെതിരെ ഷഹാന ശബ്ദം ഉയർത്തുകയും , വിവാഹമോചനം നേടുകയും ചെയ്തു . പിന്നാലെ ഇസ്ലാം മതത്തിലെ ജീവിതം മടുത്ത ഷഹാന ബറേലിയിലെത്തി ഹിന്ദുമതം സ്വീകരിക്കുകയും , ശാരദ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടങ്ങളിൽ സഹായിയായി ഉണ്ടായിരുന്ന പ്രകാശ് ഗാംഗ്വാറിനെ വിവാഹവും കഴിച്ചു . ഋതനാഥ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം .
യുപിയിലെ ബറേലി ജില്ലയിൽ മാത്രം ഡസൻ കണക്കിന് മുസ്ലീം പെൺകുട്ടികൾ ഇതിനകം തന്നെ ഇസ്ലാമുമായുള്ള ബന്ധം വിച്ഛേദിക്കുകയും സനാതന ധർമ്മം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുസ്ലീം സമുദായത്തിലെ ചില കടുത്ത നിയന്ത്രണങ്ങൾ കാരണമാണ് പെൺകുട്ടികൾ മതം ഉപേക്ഷിക്കുന്നതെന്നും ഷഹാന പറഞ്ഞു.