ലക്‌നൗ: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും മന്ത്രിമാരും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. രാം ലല്ലയുടെ ദർശനം ലഭിച്ചത് ദൈവത്തിന്റെ അനുഗ്രഹവും എന്റെ ഭാഗ്യമായും കരുതുന്നു. ഗോവയിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോദ്ധ്യയിലെത്തിയത്. 2000-ലധികം വ്യക്തികളാണ് ശ്രീരാമചന്ദ്ര പ്രഭുവിനെ കാണാനായി ഗോവയിൽ നിന്ന് അയോദ്ധ്യയിലെത്തിയത്. രാമക്ഷേത്രത്തിനപ്പുറം അയോദ്ധ്യയൊരു രാഷ്‌ട്രമന്ദിരം ആണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറയുന്നു. ക്രിസ്ത്യാനികളായ മന്ത്രിമാർ പോലും എന്നൊടൊപ്പം അയോദ്ധ്യയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നന്ദി പറയുന്നു. വിശ്വാസികളുടെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സ്വപ്‌നമാണ് കഴിഞ്ഞ മാസം പൂവണിഞ്ഞത്. ‘ദേവദർശൻ’ പദ്ധതി പ്രകാരം ഗോവയിൽ നിന്നുള്ള ഭക്തർക്ക് വരും ദിവസങ്ങളിൽ അയോദ്ധ്യയിൽ ദർശനം നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവും മന്ത്രിമാരും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും നിയമനിർമ്മാണ സഭകളിലെ അംഗങ്ങളും അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.