മമ്മൂട്ടിയുടെ വേഷപകർച്ചയിലൂടെ വാർത്തകളിലിടം പിടിച്ച ഭ്രയുഗത്തിന് കർണാകടയിൽ വമ്പൻ വരവേൽപ്പ്. റിലീസ് ചെയ്ത് ആദ്യ ദിനം 42 ലക്ഷമാണ് ചിത്രം കർണാടകയിൽ നേടിയത്. അണിയറപ്രവർത്തകരാണ് ഈ ബോക്സോഫീസ് കണക്ക് പുറത്തുവിട്ടത്. റിലീസ് ദിനത്തില്‍ തന്നെ തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
21-ാം നൂറ്റാണ്ടിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ തിയേറ്ററിലെത്തിയ ആദ്യ മലയാള ചിത്രമെന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ സവിശേഷത. ചിത്രം ഓരോ പ്രേക്ഷകനെയും ഓരോ പ്രേക്ഷകനെയും 18-ാം നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് ആരാധകരുടെ അഭിപ്രായം. മമ്മൂട്ടിയുടെ അസാദ്ധ്യ പ്രകടനമാണ് സിനിമയുടെ നട്ടെല്ലാണ് പ്രേക്ഷകർ ഒന്നടങ്കം അടിവരയിടുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനത്തെക്കുറിച്ചും പ്രേക്ഷകർ എടുത്തു പറയുന്നുണ്ട്.
മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ രൂപ-ഭാവ വിസ്മയം തന്നെയാണ് ഭ്രമയുഗം പ്രേക്ഷകർക്കായി സമ്മാനിച്ചത്. രാഹുല്‍ സദാശിവൻ തന്നെയാണ് ഭ്രമയുഗത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.