മലയാള സിനിമയിൽ ഒരു പുത്തൻ ട്രെൻഡ് സമ്മാനിച്ച ചിത്രമാണ് പ്രേമം. യുവ സംവിധായകനായ അൽഫോൺസ് പുത്രനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മൂന്ന് കാലഘട്ടങ്ങളെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു അൽഫോൺസ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ പ്രേമം റിലീസായതിന് ശേഷം സംവിധായകൻ ജോഷി ചിത്രത്തിന്റെ മേക്കിംഗിനെ പ്രശംസിച്ചതിനെ കുറിച്ച് പറയുകയാണ് അൽഫോൺസ് പുത്രൻ.
‘ പ്രേമം റിലീസിന് ശേഷം ഒരു യാത്രക്കിടെ ജോഷി സാർ എന്നോട് ചോദിച്ചു എങ്ങനെയാണ് സിനിമയിലെ മൂന്ന് കാലഘട്ടവും ചിത്രീകരിച്ചതെന്ന്. മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ചിത്രീകരിക്കുകയായിരുന്നെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആ ഡിഫ്രന്റ്ട്രീറ്റ്‌മെന്റ് തന്നെയാണ് അതിന്റെ അഴകെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിനിമാ മേഖലയിൽ പ്രേമത്തിന്റെ മേക്കിംഗിനെ കുറിച്ച് എന്നോട് ചോദിച്ച ഏക വ്യക്തി അദ്ദേഹമായിരുന്നു’ അൽഫോൺസ് പുത്രൻ കുറിച്ചു.
നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂക്കയെ ലാലേട്ടൻ ഉമ്മ വെക്കുന്ന സീൻ എങ്ങനെയാണ് ചിത്രീകരിച്ചതെന്നായിരുന്നു ജോഷിയോട് അൽഫോൺസ് പുത്രന്റെ ചോദ്യം. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാൽ മുന്നോട്ട് വച്ച ആശയമായിരുന്നു. എനിക്കും അത് കൊള്ളാമെന്ന് തോന്നിയപ്പോൾ ഞാൻ അതിനെ അംഗീകരിക്കുകയായിരുന്നു. ഞാൻ കൂടുതലും സ്വതസിദ്ധമായ രീതിയിലാണ് സിനിമ ചെയ്യുന്നത്. എനിക്ക് ലൊക്കേഷനും അഭിനേതാക്കളുടെ പെർഫോമൻസും ഇഷ്ടമാകണം എന്നായിരുന്നു ചോദ്യത്തിന് ജോഷിയുടെ മറുപടി.
അൽഫോൺസ് പുത്രന്റെ കുറിപ്പ്















