ഇസ്ലാമബാദ്: അബുദാബിയിൽ ഹിന്ദു ക്ഷേത്രം നിർമ്മിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതും പല പാകിസ്താനികൾക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഭീകരവാദത്തിന്റെ തലസ്ഥാനമായ പാകിസ്താൻ ലോകരാജ്യങ്ങളിൽ നിന്നും കൂടുതൽ ഒറ്റപ്പെടുകയാണ്. ഒപ്പം അസ്ഥിരമായ രാഷ്‌ട്രീയവും കൂപ്പുകുത്തുന്ന സമ്പദ്‌വ്യവസ്ഥയും തകർച്ച പൂർണ്ണമാക്കുകയാണ്.
ഭാരതത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ലഭിക്കുന്ന ആഗോള പ്രധാന്യം പാകിസ്താനികൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. പാകിസ്താനി പെൺകുട്ടികളുടെ പ്രതീകരണം ഇതാണ് കാണിക്കുന്നത്. പാക് യൂട്യൂബർ നിമ്ര അഹമ്മദിന്റെ ചാനലിലൂടെയായിരുന്നു പെൺകുട്ടികളുടെ അമർഷ പ്രകടനം.
അബുദാബിയിൽ നരേന്ദ്രമോദിയുടെ പരിപാടിയുടെയും ക്ഷേത്ര ഉദ്ഘാടനത്തിന്റെയും വീഡിയോകൾ കാണിച്ചപ്പോൾ ഞെട്ടിക്കുന്ന പ്രതികരണങ്ങളാണ് ഇവരിൽ നിന്ന് ഉണ്ടായത്. “ഇത് സംഭവിക്കാൻ പാടില്ലായിരുന്നു, കാരണം യുഎഇ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ്, ഹിന്ദുക്കളുടെ രാജ്യമല്ല. ഇസ്ലാമിക രാജ്യത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നത് ശരിയല്ല. ഇസ്ലാമിക വിശ്വാസപ്രകാരം ലോകാവസാനത്തിന്റെ അടയാളമാണ്”- പെൺകുട്ടികൾ പറഞ്ഞു.