തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നുപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി എസ്എഫ്ഐയോട് ആവശ്യപ്പെടുകയും പിന്നാലെ പ്രതിഷേധക്കാർ തന്റെ അടുത്ത് എത്താതിരിക്കാൻ പോലീസിനെ ഉപയോഗിക്കുകയുമാണെന്നും ഗവർണർ പറഞ്ഞു.
ഒരു വശത്ത്, പ്രതിഷേധം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു, മറുവശത്ത്, കേരളത്തിലെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ, അവർ അങ്ങനെ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം പോലീസിനോട് ആവശ്യപ്പെടുന്നു. പിണറായി വിജയൻ എല്ലാവരെയും ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഗവർണറെ ആക്രമിച്ചാൽ എന്തായിരിക്കും അതിന്റെ അനന്തരഫലമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, അതുകൊണ്ടാണ് പ്രതിഷേധക്കാർ തന്റെ അടുത്തേക്ക് വരാതിരിക്കാൻ പോലീസിനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.