ന്യൂഡൽഹി : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് . പ്രയാഗ്‌രാജ് സ്വദേശിയായ സലിം അൻസാരിയാണ് പിതാവ് തന്റെ അമ്മയോട് ചെയ്ത ക്രൂരതകളിൽ മനം നൊന്ത് ഇസ്ലാം മതം ഉപേക്ഷിച്ചത് .
തന്റെ പിതാവ് വാജിദ് അലി പലപ്പോഴും അമ്മയെ പീഡിപ്പിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് സലിം പറഞ്ഞു. സലിമിന്റെ മുന്നിൽവെച്ച് പോലും അച്ഛൻ അമ്മയെ പലതവണ ക്രൂരമായി മർദിച്ചു. എന്നാൽ ഓരോ തവണയും സമീപത്ത് താമസിക്കുന്ന ഹിന്ദുക്കളാണ് തന്റെ അമ്മയെ പിതാവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ചത് .
അത്തരമൊരു സാഹചര്യത്തിൽ, ഹിന്ദുക്കൾക്ക് ദയയും അനുകമ്പയും ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. സലിമിന്റെ അമ്മയെ ഹിന്ദുക്കൾ രക്ഷിച്ചതോടെ പലപ്പോഴും സലിമിന് സനാതന ധർമ്മത്തിലും താൽപ്പര്യം തോന്നിത്തുടങ്ങി. 10 വർഷം മുമ്പ് സലിമിന്റെ അച്ഛനും മരിച്ചു. പിതാവിന്റെ മരണശേഷം പ്രയാഗ്‌രാജിലെ മയൂരാബാദിലാണ് സലിം അമ്മയ്‌ക്കൊപ്പം താമസിക്കുന്നത്. ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്.
ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ബഹുമാനം നൽകുന്നുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് സലിം പറയുന്നു. സലിം ഏറെ നാളായി സനാതന ധർമ്മത്തിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെ ജുൻസിയിൽ സ്ഥിതി ചെയ്യുന്ന കൈലാഷ് ധാമിലെ മതപരമായ പരിപാടിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് അവിടെ പോയി സ്വാമി കൃഷ്ണാനന്ദിനെ കണ്ട് സനാതന ധർമ്മത്തിലേയ്‌ക്ക് മടങ്ങി വരാനുള്ള ആചാരങ്ങൾ പൂർത്തിയാക്കുകയായിരുന്നു . സലിം എന്ന പേരും വേദവ്രത് ശുക്ല എന്നാക്കി മാറ്റി. ഇപ്പോൾ അദ്ദേഹം ആശ്രമത്തിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്, അവിടെ അദ്ദേഹത്തിന് വേദപ്രചാരണത്തിന്റെ ചുമതല ലഭിച്ചു. ഇനി തന്റെ ജീവിതം സന്യാസത്തിനു വേണ്ടിയാണെന്നും സലിം പറയുന്നു.