ലക്നൗ : ജ്ഞാൻവാപി നിലവറയ്‌ക്ക് മുന്നിൽ പ്രാർത്ഥിക്കാനെത്തിയ 20 ഓളം ഹിന്ദുവിശ്വാസികൾക്കെതിരെ കേസ് നൽകി അഞ്ജുമാൻ മസ്ജിദ് കമ്മിറ്റി .ചൗക്ക് പോലീസ് സ്റ്റേഷനിലാണ് ജ്ഞാൻ വാപി മസ്ജിദ് ഇമാമും , അഞ്ജുമാൻ ഇന്റർജാമിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായ മൗലാന അബ്ദുൾ ബത്തീൻ നൊമേനിയ കേസ് നൽകിയത്.
ജഗദ് ഗുരു പരമഹംസ ആചാര്യയ്‌ക്കെതിരെയും , ജ്ഞാൻ വാപി കേസിലെ വാദികളായ സീതാ സാഹു , മഞ്ജു വ്യാസ് എന്നിവരടക്കം 20 പേർക്കെതിരെയുമാണ് പരാതി നൽകിയത് . രാജ്യത്തിന്റെ ഐക്യം തകർക്കാൻ തെറ്റായ കാര്യങ്ങൾ ചെയ്യുന്നു , നന്ദി വിഗ്രഹത്തിനരികിൽ നിലയുറപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത് .















