പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അടുത്തിടെയാണ് മുൻതാരം മുഹമ്മദ് ഹഫീസിനെ പുറത്താക്കിയത്. താരം ഡയറക്ടറായതിന് ശേഷം നടത്തുന്ന പരിഷ്കാരങ്ങളിൽ കളിക്കാർക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു ഇതാണ് ഹഫീസിന്റെ കസേര തെറിപ്പിച്ചത്. ഫെബ്രുവരി 15നാണ് ഔദ്യോഗികമായി താരത്തെ പുറത്താക്കിയത്. പാകിസ്താന്റെ ലോകകപ്പിൽ ദയനീയ പരാജയത്തിന് പിന്നാലെയാണ് ഡയറക്ടറായി ഹഫീസിനെ നിയമിച്ചത്. സാക്ക അഷ്റഫിന് പകരമായി മൊഹ്സിൻ നഖ്വിയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹഫീസിന്റെ ഡയറക്ടർ സ്ഥാനം തെറിച്ചത്.
സ്ഥാനം പോയതോടെ ഭീഷണിയുമായി ഹഫീസ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ഞാൻ എല്ലായ്പ്പോഴും മുൻഗണ നൽകിയിരുന്നത് പാകിസ്താനെ അന്തസോടെയും അഭിമാനത്തോടെയും പ്രതിനിധീകരിക്കുന്നതിനായിരുന്നു. ക്രിയാത്മകമായ പരിഷ്കാരങ്ങൾ വരുത്താനുള്ള വലിയ അഭിനിവേശത്തോടെയാണ് ഞാൻ പിസിബി ഡയറക്ടർ സ്ഥാനം സ്വീകരിച്ചത്. പക്ഷേ, നിർഭാഗ്യവശാൽ പിസിബി വാഗ്ദാനം ചെയ്ത നാലു വർഷത്തെ ഏന്റെ കാലാവധി പുതിയ ചെയർമാൻ വന്നതിന് പിന്നാലെ രണ്ടുമാസമായി വെട്ടിക്കുറച്ചു.
പാകിസ്താൻ ക്രിക്കറ്റിന്റെ ഭാവിക്ക് ആശംസകൾ. ഞാൻ ആദ്യം തന്നെ എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏൽക്കുന്നു. കിട്ടിയ സമയത്ത് നടന്നതിനെല്ലാം കണക്ക് പറയേണ്ടിവരും. അത് ക്രിക്കറ്റിന്റെ കാര്യത്തിലായാലും അതിന് പുറത്തുള്ളതിനായാലും എല്ലാ വസ്തുകകളും ഞാൻ വെളിപ്പെടുത്തും”- ഹഫീസ് പറഞ്ഞു.
I always Prioritise and represented Pakistan with dignity and Pride. I accepted the new role as a Director pcb with great passion to make positive reforms but Unfortunately my designated tenure which was offered by @TheRealPCB for 4 years was cut short for 2 mnths on the account…
— Mohammad Hafeez (@MHafeez22) February 16, 2024
“>