ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ വിജ്ഞാപനം യുപിഎസ്‌സി പുറത്തുവിട്ടു. സിവിൽ സർവീസ് പ്രിലിമനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്കോടെ വിജയികളാകുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഐഎഫ്എസ് മെയിൻസ് പരീക്ഷ എഴുതുന്നതിനുള്ള അവസരം.
21-നും 32-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഇന്ത്യൻ പൗരനായിരിക്കണം. അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്,സുവോളജി എന്നീ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ, ഫോറസ്റ്ററി, എഞ്ചിനിയറിംഗ് എന്നിവയിൽ ഏതിലെങ്കിലും ബിരുദം.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ, ഐഎഫ്എസ് മെയിൻ പരീക്ഷ, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി വിഭാഗങ്ങൾ, വികലാംഗർ എന്നിവർക്ക് ഫീസില്ല. വിശദവിവരങ്ങൾക്ക് https://upsconline.nic.in/ എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.