താനെ: മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ & വെഫയർ അസ്സോസിയേഷൻ ഭരണസമിതിയെ തിരഞ്ഞെടുത്തു. വരുന്ന മൂന്നു വർഷത്തേക്കുള്ള ഭരണസമിതിയെയാണ് ജനറൽ ബോഡി ചേർന്ന് തിരഞ്ഞെടുത്ത്.
അഡ്വ. രാജ്‌കുമാർ (പ്രസിഡന്റ്), അഡ്വ. എസ്. ബാലൻ (ചെയർമാൻ), അഡ്വ. രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), ശ്രീകാന്ത് നായർ (ജനറൽ സെക്രട്ടറി), എം,പി. വർഗീസ് (ട്രഷറർ), അഡ്വ. പ്രേമാ മേനോൻ (സെക്രട്ടറി), കെ. മുരളീധരൻ (ജോയിന്റ് ട്രഷറർ), സീനാ മനോജ് (സ്കൂൾ കമ്മിറ്റി ചെയർപേഴ്സൺ) എന്നിവരാണ് ഭാരവാഹികൾ. റ്റി.എം. സതീഷ്, മണികണ്ഠൻ നായർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
മേവ നേതൃത്വം നൽകുന്ന വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വരുന്ന അദ്ധ്യായന വർഷം മുതൽ എല്ലാ പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഏർപ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.















