വയനാട്: പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി. ശബ്ദമുണ്ടാക്കിയതോടെ കടുവ ഓടി മറഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. കടുവയുടെ കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ കെണിച്ചിറയിൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നിരുന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. പശുവിന്റെ ജഡവുമായി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം തുടർക്കഥയാകുന്നത്.















