രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലീഷ് ബൗളർമാരെ ഭേദ്യം ചെയ്ത് ഇന്ത്യ പടുത്തുയർത്തിയത് കൂറ്റൻ വിജയലക്ഷ്യം. ആദ്യ പന്തുമുതൽ ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന യുവനിരയാണ് രാജ്കോട്ടിൽ ഇന്ത്യക്ക് കരുത്തായത്. ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാളിനും വന്നപാടെ തകർത്തടിച്ച് അർദ്ധ ശതകം പൂർത്തിയാക്കിയ സർഫറാസ് ഖാനും ലേവലേശം പേടിയില്ല എന്നത് വ്യക്തം.
ഇവർ ആരാധകരെ ഓർമിപ്പക്കുന്നതാകട്ടെ മുൻഗാമിയായ വീരുവിനെയും. ബൗളർമാർക്ക് തീരെ ബഹുമാനം നൽകാത്ത ശൈലിയായിരുന്നു വീരുവിനും.
അതിനി അക്തറോ ബ്രെറ്റ് ലീയോ ആയാലും വീരു അതൊന്നും മൈൻഡ് ചെയ്യാറില്ല. അതിന് സമാനമാണ് ജയ്സ്വാളിന്റെയും സർഫറാസ് ഖാന്റെയും ബാറ്റിംഗ് ശൈലി. കൗണ്ടർ അറ്റാക്കിലൂടെ ബൗളർമാരുടെ മനോവീര്യം കെടുത്തി ആധിപത്യം സ്ഥാപിക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇരുവർക്കും ചെക്ക് ഷോട്ട് കളിക്കുന്ന രീതിയില്ല. മറിച്ച് പന്തുകളെ തീർത്തടിച്ച് അതിർത്ത് വര കടത്താനാണ് ഇവർ ശ്രമിക്കുന്നത്.
236 പന്തിൽ നിന്നാണ് ജയ്സ്വാൾ 214 റൺസ് അടിച്ചത്. ഏറെക്കുറെ ഏകദിന ശൈലിയിലുള്ള ബാറ്റിംഗ്. ഇടം കൈയന്റെ ബാറ്റിൽ നിന്ന് 12 പടുകൂറ്റൻ സിക്സുകളും 14 ഫോറുമാണ് പിറന്നത്. 72 പന്തിൽ നിന്ന് 68 റൺസ് കുറിച്ചപ്പോൾ, ആറു ബൗണ്ടറിയും 3 സിക്സും സർഫറാസ് പറത്തി. ഇരുവരുടെയും സ്ട്രൈക്ക് റേറ്റും 90ന് മുകളിൽ. 172 റൺസിന്റെ പാർടണർഷിപ്പും. ജയ്സ്വാളിന്റെ പരമ്പരയിൽ രണ്ടാം ഇരട്ടശതകമാണിത്. 22-കാരൻ സിക്സ് പറത്തിയാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. മറികടന്ന റെക്കോർഡുകൾ ഏതൊക്കെയെന്ന് അറിയാം.
ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഒന്നിലധികം ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റർ, തുടർച്ചയായ ടെസ്റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം. മുന്നിൽ കാംബ്ലിയും വിരാടും.
ഒരു ടെസ്റ്റ് പരമ്പരയിൽ ഒന്നിലധികം ഡബിൾ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം. വിനോ മങ്കദും വിരാട് കോലിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും അധികം സിക്സ് നേടിയ വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പം.
ഒരു ടെസ്റ്റ് സീരിസിൽ ഏറ്റവും അധികം സിക്സ് നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്തു.















