തൃശൂർ : അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചത് . കസവുകരയുള്ള മുണ്ടും, ഷർട്ടും ധരിച്ച് കേരളീയ വേഷത്തിലാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്.
ഈ മാസം 14നാണ് ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയത്. 2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്‌സ് ക്ഷേത്രം ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്















