രാജ്കോട്ട്: എന്ത് അടിയാ മോനേ.. ആ പ്രായത്തെയെങ്കിലും ബഹുമാനിക്ക്. യശ്വസി ജയ്സ്വാൾ ഇന്ന് ആൻഡേഴ്സണെ പഞ്ഞിക്കിട്ടപ്പോൾ ആരാധകർ പറഞ്ഞത് ഇങ്ങനെയാകും. ഇതിഹാസ താരത്തെ ഒരു ബഹുമാനവും നൽകാതെ തലങ്ങും വിലങ്ങും ശിക്ഷിക്കുകയായിരുന്നു 22-കാരൻ. ഒരോവറിൽ ഹാട്രിക് സിക്സ് പറത്തിയാണ് വലം കൈയൻ പേസറെ യുവതാരം ട്രോളുകളിൽ നിറച്ചത്.
ഇന്നിംഗ്സിന്റെ 84-ാം ഓവറിലായിരുന്നു തകർപ്പൻ അടികൾ. ഗ്രൗണ്ടിന് നാലുപാടും ബൗണ്ടറികൾ ചിതറി. ഓവറിലെ ആദ്യ പന്തില്‍ റണ്‍സെടുക്കാനായില്ലെങ്കിലും രണ്ടാമത് വന്നൊരു ലോ ഫുൾടോസ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ ഗ്യാലറിയിൽ എത്തിച്ചു.
മൂന്നാം പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ മൂളിപറന്നു ബൗണ്ടറി റോപ്പ് കടന്നു. അടുത്ത ബന്തിൽ ഫുൾ ബാറ്റ് സ്വിംഗിൽ കലക്കൻ ഒരു അടിയായിരുന്നു. സ്ട്രെയൈറ്റ് ബൗണ്ടറിക്ക് മുകളിലൂടെ അതും പോയി സിക്സ്. ഇതോടെ ഗ്രൗണ്ട് ആർത്തുവിളിച്ചു. ഇംഗ്ലണ്ടിലെ സഹകളിക്കാർ തലതാഴ്‌ത്തി നിൽക്കുന്നതും കാണമായിരുന്നു.
ഡബിള്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാളിന്‍റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം സിക്സുകള്‍(22) എന്ന റെക്കോര്‍ഡും യുവതാരം സ്വന്തമാക്കി.
Jaiswal with the biggest mauling of a Mr. Anderson since the Matrix! 🤯#INDvENG #BazBowled #JioCinemaSports #IDFCFirstBankTestSeries pic.twitter.com/WBS4KsnI3V
— JioCinema (@JioCinema) February 18, 2024
“>















