റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സായുധ സേനാംഗം വീരമൃത്യു വരിച്ചു. ഛത്തിസ്ഗഡിലെ ബിജാപൂരിലാണ് കമ്യൂണിസ്റ്റ് ഭീകരാക്രമണം നടന്നത്. സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമാൻഡർ തിജൗ റാം ഭുര്യയാണ് വീരമൃത്യു വരിച്ചത്. രാവിലെ 9.30നായിരുന്നു ആക്രമണം. ബിജാപൂരിലെ മാർക്കറ്റിൽ സായുധ സേനാംഗങ്ങളുടെ പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥരെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമിച്ചത്.
ഗ്രാമത്തിലെ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സിഎഎഫ് സംഘം പട്രോളിംഗ് നടത്തിയിരുന്നു. പരിശോധനക്കിടെ മാരകായുധങ്ങളുമായെത്തിയ ഭീകരർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം സുക്മ മേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ
മൂന്ന് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു സംഭവം.















