മലയാള സിനിമയിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് വ്യത്യസ്ത ജോണറിലുള്ള രണ്ട് സിനിമകൾക്ക് ഒരേ തരത്തിൽ പ്രേക്ഷക പ്രശംസ ലഭിക്കുന്നത്. ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’വും രാഹുൽ സദാശിവന്റെ ‘ഭ്രമയുഗവും’ ഒരുപോലെ തിയേറ്ററിൽ മുന്നേറുകയാണ്. നല്ല ചിത്രങ്ങൾ തിയേറ്ററിലെത്തിയാൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
കളക്ഷനിലും ഇരു സിനിമകളും മികച്ച മുന്നേറ്റം നടത്തുകയാണ്. അതുകൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ‘പ്രേമയുഗം’ എന്ന പേരിൽ രണ്ട് സിനിമകളും ഒന്നിച്ചുള്ള പോസ്റ്ററുകളാണ് നിറയുന്നത്. പ്രേമലു റൊമാന്റിക് കോമഡിയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ ഭ്രമയുഗം ഹൊറർ-മിസ്റ്ററി ജോണറിലാണ് പുറത്തിറങ്ങിയത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുടുംബ പ്രേക്ഷകരും യുവാക്കളും ഏറ്റെടുത്തുകഴിഞ്ഞു.
മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ വളരെക്കാലത്തിനുശേഷം എത്തുന്ന മുഴുനീള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഭ്രമയുഗത്തിന്.















