സ്ത്രീ പുരുഷ സമത്വത്തിൻ്റെ പാഠങ്ങൾ വീട്ടിൽ നിന്ന് തുടങ്ങണം, ആൺ - പെൺ വ്യത്യാസമില്ലാതെ മക്കളെ ഒരുപോലെ വളർത്തണം: ഡോ. ടെസി തോമസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്ത്രീ പുരുഷ സമത്വത്തിന്റെ പാഠങ്ങൾ വീട്ടിൽ നിന്ന് തുടങ്ങണം, ആൺ – പെൺ വ്യത്യാസമില്ലാതെ മക്കളെ ഒരുപോലെ വളർത്തണം: ഡോ. ടെസി തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: സ്ത്രീ പുരുഷ സമത്വത്തിന്റെ പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ്. അവനവനിൽ ബഹുമാനമുണ്ടാവുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യണം, സമൂഹത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ എല്ലാവരെയും പ്രാപ്തരാക്കണം. ആൺ – പെൺ വ്യത്യാസമില്ലാതെ മക്കളെ ഒരുപോലെ വളർത്തണമെന്നും ടെസി തോമസ് പറഞ്ഞു.’മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ടെസി തോമസ്.അദ്ധ്യാപികയായിരുന്ന തന്റെ അമ്മ കുടുംബത്തിലെ ആറ് സഹോദരങ്ങളെയും യാതൊരുവിധ പക്ഷപാതവുമില്ലാതെ വിദ്യാഭ്യാസം നൽകി വളർത്തിയെന്ന് സ്വന്തം ജീവിതാനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു ഡോ. ടെസി തോമസ് സംസാരിച്ചത്.

പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന ഒളമ്പ്യൻ പി.ടി.ഉഷ എം.പി സ്ത്രീകൾക്ക് ഒരു കുടുംബത്തെ സംരക്ഷിക്കാനും പരിചരിക്കാനും പുതുതലമുറയെ സൃഷ്ടിക്കാനുമുള്ള കഴിവുണ്ടെങ്കിൽ ചുറ്റിനും ഉള്ള സമൂഹത്തിനെയും അതുവഴി രാഷ്‌ട്രത്തെയും പുനർസൃഷ്ടിക്കാനുള്ള കഴിവ് ജഗദ്സൃഷ്ടാവ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു. സ്ത്രീകൾക്ക് വേണ്ട ഗുണങ്ങളായ ധൈര്യം, ബുദ്ധിസാമർത്ഥ്യം, നീതിബോധം, ശരിയായതിനെ തിരഞ്ഞെടുക്കാനുള്ള കഴിവ്, കറകളഞ്ഞ ഭക്തി, എന്തിനും നേരിടാനുള്ള ചങ്കൂറ്റം, തെറ്റുകളെ വിളിച്ചു പറയാനുള്ള ആർജ്ജവം, ക്ഷമ, ഇച്ഛാശക്തി എന്നിവ നേടാൻ നമ്മൾ സ്വയം തയ്യാറാവണമെന്ന് മഹാഭാരതത്തിലെ ദ്രൗപതിയെ ഉദ്ധരിച്ച് പി ടി ഉഷ  പറഞ്ഞു.

മഹിളാ സമന്വയ വേദി ജില്ലാ അദ്ധ്യക്ഷഡോ.വന്ദന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സംയോജക സൗമ്യ കെ. സ്വാഗതവും, സഹ സംയോജക അഡ്വ.മിനി ഗോപിനാഥ് നന്ദിയും പറഞ്ഞു. കാഴ്ചപരിമിതികളെ അതിജീവിച്ച് സെറിബ്രൽ പാർസി പോലെയുള്ള അസുഖ ബാധിതരെ ജീവനീയം എന്ന സ്ഥാപനത്തിലൂടെ പരിചരിക്കുന്ന ഡോ.രശ്മിയടക്കം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരി രാമചന്ദ്രൻ, കായിക താരങ്ങളായ അലീന ഷെല്ലി, സ്വാതി കെ.ജെ., അൻവിത എസ്.ഭട്ട്, കലാമണ്ഡലം വാണി വാസുദേവൻ, കളരി ഗുരുക്കളായ ഫിലോമിന മാനുവൽ എന്നിവരെ വേദിയിൽ ആദരിച്ചു.

ഭാരതീയ സ്ത്രീ സങ്കല്പം, സ്ത്രീസമൂഹം നേരിടുന്ന പ്രതിസന്ധികളും – വെല്ലുവിളികളും, രാഷ്‌ട്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ അഡ്വ. അഞ്ജനാദേവി, ഡോ.അർച്ചന ആർ., അഡ്വ. ആശാമോൾ എന്നിവർ ചർച്ച നയിക്കുകയും, പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ ഭാഗമായി മെഗാ തിരുവാതിരകളി, കൈകൊട്ടികളി, വഞ്ചിപ്പാട്ട് എന്നിവയും അവതരിപ്പിച്ചിരുന്നു.

Tags: Eranakulam
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies