റായ്പൂർ: ആം ആദ്മിക്ക് തിരിച്ചടി. ചണ്ഡീഗഡിൽ മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. പൂനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവരാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയുടെ ഭാഗമാകുന്നതെന്ന് മൂവരും വ്യക്തമാക്കി.
ആം ആദ്മി വ്യാജ പാർട്ടിയാണെന്ന് പൂനം ദേവി പ്രതികരിച്ചു. തെറ്റായ വാഗ്ദാനങ്ങൾ മാത്രമേ പാർട്ടി നൽകിയിരുന്നുള്ളൂ. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ താഴെ തട്ടിലുള്ളവർക്ക് വരെ ഏറെ ഗുണം ചെയ്യുന്നു. രാജ്യത്തിന് മുഴുവനും പ്രചോദനം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നുവെന്നും അവർ പറഞ്ഞു.