മികച്ച ഫോമിലുള്ള പേസർ ജസ്പ്രീത് ബുമ്ര ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകളിൽ കളിച്ചേക്കില്ല. നാലാം ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാഗമായി വിശ്രമം അനുവദിച്ചതിനാൽ താരത്തിന് രഞ്ജി കളിക്കേണ്ട.
ധർമ്മശാലയിലെ അവസാന ടെസ്റ്റിൽ ബുമ്ര കളിക്കുന്ന കാര്യം ഫെബ്രുവരി 23ന് ആരംഭിക്കുന്ന ടെസ്റ്റിൽ ഫലത്തെ ആശ്രയിച്ചാകും. ഇന്ന് രാജ്കോട്ടിൽ നിന്ന് പോകുന്ന ടീമിനൊപ്പം ബുമ്ര ചേരില്ല. അദ്ദേഹം അഹമ്മദാബാദിലേക്ക് പോകും. മറ്റ് താരങ്ങളിൽ ആരെങ്കിലും വിശ്രമിക്കുമോ എന്ന കാര്യം വ്യക്തമല്ല.
17 വിക്കറ്റുമായി ബുമ്രയാണ് പരമ്പരയിൽ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ. മൂന്നു മത്സരങ്ങളുമായി 80 ഓവറാണ് താരം എറിഞ്ഞത്. രഞ്ജി കളിക്കാനായി മുകേഷ് കുമാറിനെയും റിലീസ് ചെയ്തിരുന്നു. എന്നാൽ റാഞ്ചി ടെസ്റ്റിൽ ഇദ്ദേഹം ടീമിനൊപ്പം ചേരും.