77-ാമത്തെ ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവഷൻ അവാർഡിൽ( ബിഎഎഫ്ടിഎ) തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ. ലണ്ടനിലെ റോയൽ ഫെസ്റ്റിവെൽ ഹാളിൽ നടന്ന ചടങ്ങിൽ നോളൻ ചിത്രത്തിന് ഏഴ് അവാർഡുകളാണ് ലഭിച്ചത്. ഇത് പുരസ്കാര ചടങ്ങിലെ റെക്കോർഡാണെന്ന് അവതാരകൻ നടൻ ഡേവിഡ് ടെനറ്റ് പറഞ്ഞു. ഗോൾഡൻ ഗ്ലോബിലും ഓസ്കറിലും ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണാണ് ലണ്ടനിലെത്തിയത്. ഒരു പുരസ്കാരം സമ്മാനിക്കുകയും ചെയ്തു അവർ. ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള അവാർഡാണ് അവർ സമ്മാനിച്ചത്.
ഓപ്പൺ ഹൈമർ മികച്ച ചിത്രമായപ്പോൾ കിലിയൻ മർഫി നടനായി. പൂവർ തിംഗ്സിലെ പ്രകടനത്തിൽ എമ്മ സ്റ്റോൺ ആണ് മികച്ച നടിയായത്. ക്രിസ്റ്റഫർ നോളനാണ് സംവിധായകൻ. സഹനടനായി റോബർ ഡൗണി ജൂനിയറും, ഒർജിനൽ പശ്ചാത്തല സംഗീതത്തിനും സിനിമാറ്റോഗ്രഫിക്കും എഡിറ്റിംഗിനുമുള്ള പുരസ്കാരവും നോളൻ ചിത്രത്തിനാണ്.
Deepika padukone presenting an award at the bafta’s 2024 pic.twitter.com/5KExjjDeht
— cali🪪 (@mastanified) February 18, 2024
“>
#DeepikaPadukone poses with #BradleyCooper and #CilianMurphy at #BAFTAs2024. 💥💯 pic.twitter.com/li708y8aqV
— Filmfare (@filmfare) February 19, 2024
“>