ലക്‌നൗ: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ വികസനങ്ങൾ വളരെ വലുതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. ഇതിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ശ്രീ കൽക്കി ധാമം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”കഴിഞ്ഞ 10 വർഷത്തിനിടെ നാം കണ്ടത് രാജ്യത്തിന്റെ പുരോഗതിയും വികസനവുമാണ്. ഭാരതം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്. 2047ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം വികസിത രാജ്യമായി മാറും. രാജ്യത്തെ ഓരോ പൗരന്മാർക്കിടയിലും ഇറങ്ങിച്ചെന്ന് സേവനം നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു.”- യോഗി ആദിത്യനാഥ് വ്യക്തമാക്കി.
#WATCH | At the foundation stone laying ceremony of Hindu shrine Kalki Dham in Sambhal, Uttar Pradesh CM Yogi Adityanath says, “In the last 10 years, we have seen a new Bharat… The country is moving ahead on the path of development in the new Bharat…” pic.twitter.com/fjSfnwyLpa
— ANI (@ANI) February 19, 2024
ഇന്ന് രാവിലെ 10 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൽക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ
ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റ് ചെയർമാൻ ആചാര്യ പ്രമോദ് കൃഷ്ണം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിക്കുന്ന ഭാഗത്ത് പ്രധാനമന്ത്രി പൂജിച്ച കല്ല് സ്ഥാപിക്കുകയും ക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് പുറമെ ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത 14,000 പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കും.















