ലക്നൗ : ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരൻ ഭോണ്ടു റഹ്മാന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് സൂചന . ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം . ക്രൂര പീഡനത്തിനിരയായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് വേഗത്തിലാക്കുമെന്നും പോലീസ് അറിയിച്ചു.
കുഞ്ഞിന്റെ അമ്മയെയും ഇയാൾ ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തു. ബഹ്‌റൈച്ചിലെ നൻപാറ സ്വദേശിനിയായ യുവതിയുടെ മകളാണ് പീഡനത്തിനിരയായത് . കൈക്കുഞ്ഞുമായി കടുക് പാടത്തേയ്‌ക്ക് പോയിരുന്നതായി പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു. പാടത്തിന് പുറത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ . ഭോണ്ടു റഹ്മാൻ വായ്പൊത്തി പിടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . കുട്ടിയുടെ നിലവിളി കേട്ട് അമ്മയും അവിടെയെത്തി.
കുഞ്ഞിനെ അമ്മയെ കണ്ട ഭോണ്ടു റഹ്മാൻ യുവതിയെ മർദ്ദിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുട്ടി രക്തം വാർന്ന നിലയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ലയുടെ നിർദ്ദേശപ്രകാരം കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്‌ക്കായി ലക്നൗവിലേക്ക് മാറ്റി . കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യാൻ ശ്രമിക്കുമെന്ന് വൃന്ദ ശുക്ല അറിയിച്ചു.