ലഡാക്ക്: കാർഗിലിനടുത്തുള്ള ലഡാക്ക് മേഖലയിൽ ഭൂചലനം രേഖപ്പെടുത്തി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി. രാത്രിയാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചനം രേഖപ്പെടുത്തിയത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അസമിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. പ്രദേശത്തും ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 14ന് രാത്രി 7:23നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി പറയുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബ്രഹ്മപുത്ര നദിയുടെ തെക്കേ കരയിലുള്ള കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലാണ്