കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി ബംഗാൾ റിപ്പോർട്ടറാണ് അറസ്റ്റിലായത്. വിഷയത്തിൽ ഇതിനോടകം വലിയ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് റിപ്പബ്ലിക് ടിവി തലവൻ അർണാബ് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഇൻഡി മുന്നണി മൗനത്തിലാണ്.
സന്ദേശ്ഖാലി സന്ദർശിച്ച ശേഷം ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ വിഷയത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ചു. എല്ലാ പദവികളും രാജിവച്ച് സാധാരണക്കാരിയായി പ്രദേശത്ത് എത്തണമെന്നും എന്നാൽ മാത്രമേ ഇരകളുടെ വേദന മനസ്സിലാക്കാൻ സാധിക്കു എന്ന് രേഖ ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു പോവഴിയുമില്ലെന്നും അവർ പറഞ്ഞു.
അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും ഷാജഹാൻ ഷെയ്ഖിന്റെ അനുയായിയുമായി ഷിബു ഹസ്രയെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.