ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും. ഉത്തർപ്രേദശിലെ സുൽത്താൻപൂർ കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുമെന്നാണ് വിവരം.
2108-ലെ നിയമസഭ തിരഞ്ഞെടുപ്പിനിടെ കർണാടകയിൽ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുൽ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ മാനനഷ്ട കേസിലാണ് കോടതി സമൻസ് അയച്ചത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കോൺഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു.















