മരണത്തെ മാടിവിളിക്കുന്ന പൂന്തോട്ടം; ഇവിടെയെത്തുന്നവർ ജാഗ്രതൈ..!
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മരണത്തെ മാടിവിളിക്കുന്ന പൂന്തോട്ടം; ഇവിടെയെത്തുന്നവർ ജാഗ്രതൈ..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2024, 11:14 am IST
FacebookTwitterWhatsAppTelegram

പക്ഷികളുടെ കളകള നാദം, തേൻ നുകരാൻ എത്തുന്ന കുരുവികളും പൂത്തുമ്പികളും പിന്നെ ചിത്രശലഭങ്ങളും! ഇതൊക്കെയായിരിക്കും സുഗന്ധപൂരിതമായ ഉദ്യാനമെന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ തെളിഞ്ഞു വരുന്ന ചിത്രം. എന്നാൽ മരണത്തെ മാടിവിളിക്കുന്ന പൂന്തോട്ടത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ അങ്ങേയറ്റം ഭയത്തോടെ കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് അങ്ങ് യുകെയിൽ. അറിയാം..

നോർത്തംബർലൻഡിലുള്ള ആൻവിക് ഗാർഡനാണ് മരണത്തിലേക്ക് നമ്മെ തള്ളിവിടാൻ ശേഷിയുള്ള ആ പൂന്തോട്ടം. ലോകത്തിലെ ഏറ്റവും അപകടകരമായതും വിഷം നിറഞ്ഞതുമായ പൂന്തോട്ടമെന്നും ഈ ഉദ്യാനം അറിയപ്പെടുന്നു. 2005ലാണ് അത്യന്തം ജാഗ്രതയോടെ വിഷ സസ്യങ്ങൾ വച്ചു പിടിപ്പിക്കാൻ വേണ്ടി മാത്രം ഈ പൂന്തോട്ടം നിർമ്മിച്ചത്. ചില സ്ഥലങ്ങളിലേക്ക് കയറുമ്പോൾ തന്നെ ‘നെഗറ്റീവ് വൈബാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. പലപ്പോഴും നമുക്ക് തന്നെ അത് അനുഭവപ്പെട്ടിരിക്കാം. അത്തരത്തിൽ അസ്ഥികുട സൈൻ പതിപ്പിച്ച് നമ്മെ സ്വാഗതം ചെയ്യുകയാണ് ആൻവിക് ഗാർഡൺ. ‘ഈ പൂന്തോട്ടം നിങ്ങളെ കൊലപ്പെടുത്തിയേക്കാം’ എന്ന സന്ദേശത്തോടെയാണ് പ്രവേശന കവാടം ആളുകൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. മരണത്തെ പേടിയില്ലാത്തവരും സാഹസികതയും വെല്ലുവിളികളും ഏറ്റെടുക്കുന്നവരുമാണ് നിങ്ങളെങ്കിൽ ഈ പൂന്തോട്ടം മരണമണി മുഴക്കി നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Step inside the world’s most dangerous garden, the Poison Garden at England’s Alnwick, filled exclusively with around 100 toxic, intoxicating, and narcotic plants, whose boundaries are kept behind black iron gates, only open on guided tours.

Visitors are strictly prohibited from… pic.twitter.com/UpLB61jAje

— Game of X (@froggyups) February 13, 2024

പൂന്തോട്ടത്തിലേക്ക് കടന്നാൽ സസ്യങ്ങളിൽ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും സസ്യങ്ങൾ മണത്തു നോക്കാനോ, ഇവയിൽ സ്പർശിക്കാനോ രുചിച്ചു നോക്കാനോ പാടില്ലെന്നുമുള്ള കർശന നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്. മനുഷ്യനെ കൊലപ്പെടുത്താൻ ശേഷിയുള്ള അതിമാരക വിഷ സസ്യമെന്ന വിശേഷണത്തോടെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച റിസിൻ എന്ന സസ്യമാണ് ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നത്. യുകെയിൽ ഇവ കാസ്റ്റർ ബീൻ, കാസ്റ്റർ ഓയിൽ പ്ലാന്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ സസ്യത്തിന്റെ അംശം ചെറിയ അളവിൽ പോലും ശരീരത്തിൽ പ്രവേശിച്ചാൽ മരണം സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു. നാഡിവ്യൂഹങ്ങളെയും ശ്വാസകോസത്തെയും ഹൃദയത്തെയും ബാധിക്കാൻ ശേഷിയുള്ള സസ്യങ്ങളും ഇവിടെയുണ്ട്. വുൾഫ്‌സ്‌ബെയിൻ സസ്യങ്ങളാണ് ഇവ. മാരക വിഷം അടങ്ങിയിട്ടുള്ള ലാബർണം എന്ന സസ്യവും ഹെല്ലോബോർ സസ്യവും പൂന്തോട്ടത്തിലെ അപകട സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

സയനൈഡ് വാതകങ്ങൾ പോലുള്ള അത്യന്തം വിഷകരമായ വാതകങ്ങൾ പുറത്തുവിടാൻ ശേഷിയുള്ള സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ വളരെ സൂക്ഷ്മതയോടെയാണ് പൂന്തോട്ടത്തിലെ ജീവനക്കാർ ഇവയെ പരിപാലിച്ചു പോരുന്നത്. മനുഷ്യനെ കൊല്ലുന്ന പൂന്തോട്ടമെന്ന ഖ്യാതിയാണ് ഇതിനുള്ളതെങ്കിലും ഇവിടുത്തെ ചില സസ്യങ്ങൾ അർബുദ ചികിത്സയ്‌ക്കും ഉപയോഗപ്പെടുത്താറുണ്ട്. ഓരോ ഋതുക്കൾ മാറി വരുമ്പോൾ പഴയ സസ്യങ്ങൾ നശിപ്പിച്ച് പുതിയവ വച്ചു പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Tags: UKenvironmentSUBPoison garden
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies