തിരുവനന്തപുരം: ഇനി ലൈസൻസ് എടുക്കാൻ വിയർക്കും. മെയ് ഒന്ന് മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കാറുകളും മറ്റ് ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കായുള്ള ടെസ്റ്റിലാണ് പരിഷ്കാരം നടപ്പിലാക്കുക.
ഇനി മുതൽ ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്തതോ സ്ഥാലമൊരുക്കി. ശേഷം വരകളിലൂടെ വേണം ഡ്രെെവിംഗ്. നിലവിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്കില്ലുമാണ് ടെസ്റ്റിന്റെ ഭാഗമായിട്ടുള്ളത്. വശം ചെരിഞ്ഞുള്ള പാർക്കിംഗ് ആയ ആംഗുലർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ മുന്നോട്ട് എടുക്കുക തുടങ്ങിയവയാണ് വിജയിക്കേണ്ട പരീക്ഷകൾ.
സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായതിനാൽ ടെസ്റ്റിംഗ് സ്ഥലം ഡ്രൈവിംഗ് സ്കൂളുകൾ തന്നെ സജ്ജമാക്കണമെന്ന നിർദ്ദേശവുമുണ്ട്. മോട്ടോർ വാഹന വകുപ്പിന് പത്ത് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആണുള്ളത്. കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉൾപ്പടെ ഗ്രൗണ്ടുകളും പുറമ്പോക്ക് ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിച്ചുവരുന്നത്. സർക്കാർ സ്വന്തമായി ഭൂമി എടുക്കുന്നതിന് പകരം ടെസ്റ്റിംഗ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്കൂളുകളാണെന്ന നിർദ്ദേശം മിക്ക ഡ്രൈവിംഗ് സ്കൂളുകൾ അംഗീകരിച്ചിട്ടില്ല.















